കുമളി : വണ്ടിപ്പെരിയാറ്റില്‍ പെട്രേള്‍ പമ്പിന് സമീപം വ്യാജ ചിക്ത്സ നടത്തിയ ദമ്പതികളെ പൊലീസി അറസ്റ്റുചെയ്തു.ഇടുക്കി ചെറുതോണി സ്വദേശികളായ സന്തോഷ്(43)ഭാര്യ സുജാത(40) എന്നിവരെയാണ് പിടികൂടിയത്.അലോപതിയും ആയ്യൂര്‍വേദ ചികിത്സയുമാണ് നടത്തിയിരുന്നത്.ആറ് മാസമായി വണ്ടിപ്പെരിയാറില്‍ ചികിത്സനടത്തിവരുന്ന ഇവര്‍ മാസത്തില്‍ എല്ലാ 20ാം തിയതുയുമാണ് പമ്പിന് സമീപമുളള വാടക മുറിയില്‍ പരിശോധന നടത്തിയിരുന്നത്.ഈ മുറിയില്‍ ആയുര്‍വേദ ചികിത്സ നടത്തിയിരുന്നു വൈദ്യര് കിടപ്പിലായതിനാല്‍ ചികിത്സനിര്ത്തിയിരുന്നു.വൈദ്യന്റെ മറവിലാണ് ഇവര്‍ പരിശോധന നടത്തിവന്നിരുന്നത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദമ്പതികള്‍ അറസ്റ്റിലായത്.വണ്ടിപ്പെരിയാര്‍ എസ്.ഐ നാരായണന് നായരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: