രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇപ്പോള്‍ സിനിമയിലേക്ക് ചേക്കേറുകയാണോയെന്ന് ഒരു സംശയം. രാജ്മോഹന്‍ ഉണ്ണിത്താന്, കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി, ഇടതുപക്ഷ സഹയാത്രികന് ജോണ്‍ ബ്രിട്ടാസ്, പി.സി. ജോര്‍ജ്, എം.കെ. മുനീര്‍, വി.എന്‍. വാസവന്, ടി.എന്‍. പ്രതാപന്, ജോസ് തെറ്റയില്‍ ആ നിര നീളുകയാണ്. ഒടുവില്‍ ഇതാ സാക്ഷാല്‍ വിഎസും സിനിമയില്‍ മുഖം കാണിച്ചിരിക്കുന്നു. വി.എസ്.അച്യുതാനന്ദന് അതിഥി വേഷത്തിലെത്തുന്ന ചിത്രമാണ് ‘അറ്റ് വണ്‍സ്’. വി.എസ്സായിത്തന്നെയാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ജനക്ഷേമകരങ്ങളായ സന്ദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും ജനങ്ങളുമായി സംവദിക്കുകയാണ് ചിത്രത്തിലദ്ദേഹം. ആറ്റിങ്ങല്‍ ഫിലിംസിന്റെ ബാനറില്‍ സബീര്‍, റിയാദ്, കിളിമാനൂര്‍ രവീന്ദ്രന് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ഉസ്മാനാണ് സംവിധാനം ചെയ്യുന്നത്. കാലികപ്രസക്തിയുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്ന പ്രത്യേകത അറ്റ് വണ്സിനുണ്ട്. ‘ഒരു പുഷ്പം മാത്രമെന്‍…’ എന്ന ഹൃദ്യമനോഹരമായ ഗാനം ‘അറ്റ് വണ്‍സി’ലൂടെ റീമിക്സ് ചെയ്ത് പുനരവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബദ്രി, ബേസില്‍, സ്വാസിക, തലൈവാസല്‍ വിജയ്, ശ്രീകുമാര്‍ , ജഗദീഷ്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്, ശശികലിംഗ, ഷാനവാസ്, ടി.എസ്.രാജു, സെന്തില്‍, സാജു ആറ്റിങ്ങല്‍, സതീഷ് വെട്ടിക്കവല, റെജിപ്രകാശ്, മാസ്റ്റര്‍ അഭിജിത്, ആദം അയൂബ്, മായ, ബേബി ദിയ, ആല്ബിന് മുഹമ്മദ് എന്നിവരാണ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം-ഷംസിര്‍, അജിം, ഛായാഗ്രഹണം- പ്രശാന്ത് സി.ബോസ്. പി.ആര്.ഒ: അജയ് തുണ്ടത്തില്‍. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: