ആലപ്പുഴ: സംസ്ഥാനത്തെ ബാറുകള്‍ അടച്ചതുകൊണ്ട് മാത്രം കേരളത്തില്‍ മദ്യ ഉപഭോഗം കുറയില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്.ഗൗരിയമ്മ. മദ്യനയം പിന്‍വലിക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനിരോധനം അശാസ്ത്രീയമായ തീരുമാനമാണ്. ബാറുകള്‍ പൂട്ടുന്നതോടെ ബവ്റേജസുകളില് നിന്ന് മദ്യം വാങ്ങികൊണ്ട് വരുന്ന മദ്യം നാട്ടില്‍ എവിടെയിരുന്നും കഴിക്കാവുന്ന സ്ഥിതി ഉണ്ടാകും. അതുകൊണ്ട് ബാറുകള്‍ മാത്രമല്ല ബവ്റേജസും പൂര്‍ണ്ണമായും അടച്ചുപൂട്ടണമെന്ന് ഗൗരിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: