ന്യൂദല്‍ഹി: ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ ബാറുടമകള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്കി. അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.സംസ്ഥാനത്ത് പക്ഷനക്ഷത്രമൊഴികെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കാന്‍ തടസ്സമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.
സര്‍ക്കാര്‍ ഈ വര്‍ഷത്തെ അബ്കാരി നയം പ്രഖ്യാപിക്കുകയും ചട്ടഭേദഗതിയിലൂടെ അതുനിയമമാക്കുകയും ചെയ്ത സാഹചര്യത്തില്‍ നോട്ടിസില്‍ ഇടപെടാന്‍ പ്രഥമദൃഷ്ട്യ കാരണമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: