കൊല്ലം: സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്ന് മുന്നോട്ട് വെച്ച കാല് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി രംഗത്ത്. മദ്യത്തില്‍ നിന്നുള്ള വരുമാന കുറയുന്നത് ഒരു നഷ്ടമായി കണക്കാക്കുന്നില്ല. ശിവഗിരിയില്‍ ശ്രീനാരായണഗുരു ജയന്തി സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മദ്യം നിരോധിക്കുന്നത് മൂലം സര്‍ക്കാരിന് 8000 കോടിയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഈ വരുമാനത്തെ ഒരു നഷ്ടമായി കാണുന്നില്ല.അതിനെക്കാള്‍ എത്രയോ ഇരട്ടിയാണ് മദ്യം ഉണ്ടാക്കുന്ന വിപത്ത്. വ്യാജമദ്യവും ലഹരി ഉപയോഗവും വലിയ വെല്ലുവിളിയാണ് ഇത് നേരിടാനുള്ള എല്ലാ സംവിധാനങ്ങളും സര്‍്ക്കാര്‍ ഒരുക്കും. ഇക്കാര്യത്തില്‍ എല്ലാവരുടെയും ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകണം. ഗുരുവിന്റെ സ്വപ്നമായ ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. ബാര്‍ തൊഴിലാളികളുെട പുനരധിവാസവുമാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരിയിലെ ഗുരുവിന്റെ സമാധിമണ്ഡപത്തില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: