തിരുവനന്തപുരം: ബാറുകള്‍ തല്ക്കാലം പൂട്ടണ്ടെന്നും സപ്തംബര്‍ 30 വരെ തല്‍സ്ഥിതി തുടരട്ടെയെന്നും സുസപ്രവീം കോടതി ഉത്തരവിറക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ എതിര് സത്യവാങ്മൂലം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബാറുകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന 292 ബാറുകള്‍ സപ്തംബര്‍ 30 വരെ പൂട്ടരുതെന്നും കോടതി ഉത്തരിവിട്ടുണ്ട്. ഈ മാസം 15ന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: