ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ ഐഐടി ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നൂറു ദിവസം തികച്ച സര്‍ക്കാരില്‍ മാനവശേഷി വകുപ്പു മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ വിവരിച്ച വകുപ്പു മന്ത്രി സ്മൃതി ഇറാനിയുടെ പ്രഖ്യാപനത്തിലാണ് ഇന്നലെ ഐഐടി തീരുമാനം അറിയിച്ചത്. കേരളത്തിനു പുറമേ ഗോവ, ഛത്തീസ്ഗഢ്, ആന്ധ്ര പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഐഐടി വരുന്നത്.
ആറു സംസ്ഥാനങ്ങള്‍ക്കാണ് ഐഐഎം. ആന്ധ്ര, ബീഹാര്‍, പഞ്ചാബ്, ഒഡീഷ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഐഐഎം വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: