മുട്ടം : ഗതാഗതകുരുക്കില്‍പ്പെട്ട് മുട്ടം ടൗണ്‍. മൂലമറ്റത്തുനിന്നും ഈാറ്റുപേട്ടയില്നിന്നുമുള്ള റോഡുകള്‍ സംഗമിക്കുന്ന മുട്ടം ടൗണില്‍ യാതൊരു ഗതാഗത നിയന്ത്രണവുമില്ല. ഈരാറ്റുപേട്ടയില്‍ നിന്നും മൂലമറ്റത്തുനിന്നും വരുന്ന വാഹനങ്ങള്‍ തലങ്ങും വിലങ്ങുമാണ് ടൗണിലേക്ക് പ്രവേശിക്കുന്നത്.
വീതികുറഞ്ഞ റോഡില്‍ ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പോലീസുകാരെ നിയോഗിച്ചിട്ടുമില്ല. പോലീസ് സ്റ്റേഷന് മുട്ടത്ത് ആരംഭിക്കാന്‍ വേണ്ടി ഭരണാനുമതി ലഭിച്ചെങ്കിലും നടപടികള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. നിലവിലുള്ള പോലീസ് ഔട്ട്പോസ്റ്റില്‍ ഒന്നോ രണ്ടോ പോലീസ് മാത്രമേ ഉണ്ടാകാറുള്ളൂ. ഈരാറ്റുപേട്ട റോഡിലാണ് മുട്ടത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ്. റോഡിന്റെ വശങ്ങളില് ഓട്ടോ പാര്‍ക്ക് ചെയ്യുന്നതുമൂലം ഗതാഗതകുരുക്ക് ഒഴിഞ്ഞ നേരമില്ല. മൂന്നുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മുട്ടം ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നത്. വാഹനങ്ങള്‍ ടൗണില്‍ നിറയുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടുനില്ക്കുവാനേ ഡ്യൂട്ടിയിലുള്ള പോലീസുകാരന് സാധിക്കൂ. ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരന് ഒറ്റയ്ക്ക് വാഹനങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കില്ല. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനപെരുപ്പത്തില്‍ വീര്‍പ്പുമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: