ഇടുക്കി : ദേശീയപാത 220 ന്റെ ഭാഗമായ വണ്ടിപ്പെരിയാര്‍ പാലം നിര്‍മ്മാണത്തിന് 7 കോടി 65 ലക്ഷം രൂപയും നെടുങ്കണ്ടം കല്ലാര്‍ പാലത്തിന് 4 കോടി 72 ലക്ഷം രൂപയും അനുവദിച്ചു. ദേശീയ റോഡ് ഹൈവേ- ഗതാഗത മന്ത്രാലയത്തില്‍ നിന്നാണ് 12.37 കോടി രൂപ അനുവദിച്ചത്. പാലം നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ലഭിക്കുകയും ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തിട്ട’ുണ്ട്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യമാണ് ബി.ജെ.പി സര്‍ക്കാരിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. വണ്ടിപ്പെരിയാര്‍ പാലത്തിനും, കല്ലാര്‍ പാലത്തിനും ഇ-ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന എഞ്ചിനീയറിംഗ് പ്രൊക്വയര്‍മെന്റ് സ്കീം അനുസരിച്ചാണ് നിര്‍മ്മാണം. ആദ്യം ടെണ്ടര്‍ നല്‍കുകയും അതിനുശേഷം കരാര്‍ എടുക്കുന്ന ആള് പാലത്തിന്റെ ഡിസൈനും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുകയും ആ പ്ലാനിന് പിന്നീട് ദേശീയപാത എഞ്ചിനീയറിംഗ് വിഭാഗം അംഗീകാരം നല്‍കുകയും ആണ് പുതിയ രീതിയിലൂടെ ചെയ്യുന്നത്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 12.37 കോടി രൂപ തികയാതെ വന്നാല്‍ വര്‍ദ്ധിക്കുന്ന തുക കൂടി ദേശീയ ഗതാഗത മന്ത്രാലയം അനുവദിക്കും. പുതിയ കേന്ദ്ര ഗവമെന്റ് വന്നതിനുശേഷം ആകെ 5 പാലങ്ങളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. അതില്‍ രണ്ടെണ്ണം ഇടുക്കി മണ്ഡലത്തില്‍ ലഭിച്ചത് വലിയ നേട്ടമാണ്. കൊല്ലം ബൈപാസിനും ആലപ്പുഴ ബൈപാസിനും ദേശീയ പാത 17ല്‍ പൊന്നാനി കനാല്‍ ബ്രിഡ്ജുമാണ് ഇടുക്കിയോടൊപ്പം അനുമതി ലഭിച്ച മറ്റ് മൂന്ന്് പദ്ധതികള്‍. ടെണ്ടറിനുശേഷം പാലം ഡിസൈന്‍ ഏറ്റവും വേഗം പൂര്‍ത്തീകരിച്ചാല്‍ മൂന്ന്് മാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും. ഒട്ടേറെ അപകടങ്ങള്‍ക്ക് ഇടയായിട്ടുള്ള വണ്ടിപ്പെരിയാര്‍, കല്ലാര്‍ പാലങ്ങളുടെ നിര്‍മ്മാണം ഹൈറേഞ്ചിന്റെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇട നല്‍കുമെന്നും മറ്റ് ചില ഹൈവേ വികസന നിര്‍ദ്ദേശങ്ങള്‍ കൂടി ദേശീയ ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: