നെടുങ്കണ്ടം : ഇലക്ട്രോണിക്സ് കട കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂ പയുടെ ഉപകരണങ്ങള്‍ മോഷ്ടിച്ചു. നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് ഹോം അപ്ലയന്സസിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. 23 മൊബൈല്‍ഫോണ്‍, 3 കാമറ, 3 ബ്ലൂട്ടൂത്ത്, ഓഫീസില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ്ടോപ്പ് എന്നിവയാണ് കവര്‍ന്നത്. കടയുടെ ലോക്ക് തകര്‍ത്താണ് മോഷണം. നെടുങ്കണ്ടം സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: