വാഷിംഗ്ടണ്‍: ഭീകരവാദ സംഘടനയായ ഐഎസ്ഐഎസിനെതിരെ അമേരിക്ക നീക്കം ശക്തമാക്കുന്നു. ഇസ്ലാം സംസ്ഥാനങ്ങളിലെ ഭീകര സംഘടനകള്‍ക്കെതിരെ ഏതുനടപടിയും കൈക്കൊള്ളാന്‍ തനിക്ക് അധികാരമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.
തന്റെ പദ്ധതികളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിനോട് വോട്ട് ചെയ്യാന്‍ വൈറ്റ് ഹൗസ് ആവശ്യപ്പെടില്ലെന്ന് പ്രതിനിധി സഭാ നേതാക്കളോട് പരോക്ഷമായി അദ്ദേഹം വ്യക്തമാക്കി. അടിയന്തര ഭീഷണി നേരിടുന്ന രാജ്യങ്ങളുമായി സഹകരിച്ച് ശക്തമായ നടപടി അവര്‍ക്കെതിരെ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതിന് മുന്നോടിയായി വൈസ് പ്രസിഡന്റ് ജോ ബൈഡനും കോണ്‍ഗ്രസ് നേതാക്കളുമായി ഒബാമ ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
രാജ്യം വളരെ ശക്തമാണെന്നും അതിനാല്‍ തന്നെ പ്രസിഡന്റും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്ത്തില്ൽ ഐസില്‍ എന്ന ഭീഷണിയെ നേരിടാനാകുമെന്നും ഒബാമ ആവര്‍ത്തിച്ചു. തീവ്രവാദികള്‍ക്കെതിരെയുള്ള നീക്കം സംബന്ധിച്ച് അമേരിക്കന്‍ ജനതയ്ക്കും യുഎസ് കോണ്‍ഗ്രസിനും ഒബാമ വിശദീകരണം നല്‍കും. വേള്‍ഡ് ട്രെഡ് സെന്റര്‍ തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തിന്റെ ഒരു ദിവസം മുമ്പാണ് ഒബാമയുടെ പ്രഖ്യപനം ഉണ്ടാകുക. കഴിഞ്ഞ ദിവസം ഐഎസ്ഐഎസിനെതിരെ നടപടി ശക്തമാക്കാന്‍ അറബ് രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ഐഎസ്ഐഎസ് ഭീകരതയെ സൈനികമായും രാഷ്ട്രീയമായും നേരിടാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: