ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ആയുധങ്ങളുമായി കരാന് സെക്ടറിലേക്കു കടക്കാന്‍ ശ്രമിച്ച സംഘവുമായി സൈന്യം ശക്തമായ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയത്.
പ്രളയത്തിന്റെ മറപറ്റി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടക്കാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം സൈന്യത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സംശയകരമായ നീക്കം ശ്രദ്ധയില്‍പെട്ട സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹാന്ദ്വാരയില് പട്രോളിംഗ് സംഘത്തിനു നേരെ ആക്രമണം നടത്തിയ ഭീകരനെ സൈന്യം വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: