ഇടുക്കി : ഗ്രാമവും നഗരവും പീതസാഗരമാക്കി ശ്രീനാരായണ ഗുരുദേവ ജയന്തി ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. എസ്എന്‍ഡിപി, ശ്രീനാരായണ പ്രസ്ഥാനങ്ങള്‍, വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. എസ്എന്‍ഡിപി ശാഖാ തലത്തിലും യൂണിയന് തലത്തിലുമാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. തൊടുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ അണിനിരന്ന ഘോഷയാത്ര നടന്നു. ശ്രീനാരായണ ഗുരുദേവന്റെ 160-മത് ജയന്തി ആഘോഷം ഇടുക്കിയൂണിയനു കീഴില്‍ വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.എല്ലാ ശാഖകളിലും ഘോഷയാത്രകളും,ജയന്തി ദിന സദ്യയും നടത്തി.
അമ്മന്‍കുടം,കരകനൃത്തം,പൂക്കാവടി,നിശ്ചലദൃശ്യങ്ങള്‍,ശിങ്കാരിമേളം തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്രയില്‍ പീതാംബര ധാരികളായ ആയിരങ്ങളാണ് അണിനിരന്നത്.എസ്.എന്‍.ഡി.പി യോഗം ഇടുക്കിയൂണിയന് ആസ്ഥാനമായ ചെറുതോണി ആലിന്ചുവട്ടില് പ്രസിഡന്റ് പി.രാജന് പതാക ഉയര്‍ത്തിയതോടുകൂടിയാണ് ഔദ്യോഗികാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.ഭഗവാന് ഗുരുദേവന് പകര്‍ന്നു തന്ന സന്ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കുകവഴി തിന്മകളെ ഇല്ലായ്മ ചെയ്ത് നന്മയുടെ പ്രകാശം സമൂഹത്തിലും,കുടുംബങ്ങളിലും പരത്തുവാന്‍ കഴിയുമെന്ന് ചതയദിന സന്ദേശത്തില്‍ പ്രസിഡന്റ് പി.രാജന് പറഞ്ഞു.ദൈവദശകത്തിന്റെ നൂറാം വാര്‍ഷികവും ഈ അവസരത്തില്‍ ആഘോഷിക്കുക വഴി ശ്രീനാരായണീയര്‍ക്ക് ഏറെ അഭിമാനിക്കുവാന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് യൂണിയനില്‍ ഉള്‍പ്പെടുന്ന വാഴത്തോപ്പ്,മുരിക്കാശ്ശേരി,ഉപ്പുതോട്,കിളിയാര്‍കണ്ടം,ഇടുക്കി,പ്രകാശ്,ചുരുളി,നാരുപാറ,തോപ്രാംകുടി,കീരിത്തോട്,പൈനാവ്,മണിയാറന്‍കുടി,കനകക്കുന്ന്,വിമലഗിരി,തങ്കമണി,കള്ളിപ്പാറ,കുളമാവ്,പെരിഞ്ചാംകുട്ടി,കരിക്കിന്മേട് തുടങ്ങിയ 19-ശാഖകളിലും വര്‍ണ്ണശബളമായ ഘോഷയാത്രകളോടുകൂടിയ ആഘോഷപരിപാടികള്‍ നടത്തി.ചെറുതും,വലുതുമായ ടൗണുകളെ അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലാക്കിയാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. പൈനാവ് ശാഖായോഗത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ഘോഷയാത്രകള്‍ വഞ്ചിക്കവലയില്‍ സംഗമിച്ച് മഹാഘോഷയാത്രയായി ചെറുതോണി ടൗണ്‍ചുറ്റി വെള്ളക്കയത്ത് സമാപിച്ചു.തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് പിരാജന് ജയന്തിദിന സന്ദേശം നല്കി.ചുരുളി ശാഖയിലെ ഘോഷയാത്ര ചേലച്ചുവട് ടൗണ്‍ചുറ്റി ചുരുളി ഗുരുദേവ ക്ഷേത്രത്തില്‍ സമാപിച്ചു.തുടര്‍ന്നു നടന്ന പൊതുസമ്മേളനം സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു.കീരിത്തോട് ശാഖയില്‍ നടന്ന ഘോഷയാത്ര ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ സമാപിച്ചു.തുടര്‍ന്നു നടന്ന പൊതു സമ്മേളനം സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എ.പി ഉസ്മാന് ജയന്തിദിന സന്ദേശം നല്കി.പ്രകാശ്,കിളിയാര്‍കണ്ടം ശാഖകള്‍ സംയുക്തമായാണ് ആഘോഷപരിപാടികള്‍ നടത്തിയത്.ഇരുശാഖകളും വര്‍ണ്ണശബളമായ ഘോഷയാത്രയും നടത്തി.
ശാഖകളിലെ ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ്,സെക്രട്ടറി എന്നിവര്‍ക്ക് പുറമെ യൂത്ത്മൂവ്മെന്റ്,വനിതാസംഘം തുടങ്ങിയ പോഷകസംഘടനാ ഭാരവാഹികളും നേതൃത്വം നല്കി.യൂണിയന് തല പരിപാടികള്‍ക്ക് വൈ.പ്രസിഡന്റ് സി.പി ഉണ്ണി,വി.കെ കമലാസനന്,അഡ്വ.കെ.ബി സെല്‍വം,യൂത്ത്മൂവ്മെന്റ് ജില്ലാ ചെയര്മാന് മനേഷ് കുടിക്കയത്ത്,കെ.എസ് ജിസ്സ്,പി.കെ സതീശന്,അജിതാ വിജയന്,കെ.എസ് അജീഷ്,സന്തോഷ് മണിമലക്കുന്നേല്‍,ഷൈജു വട്ടക്കണ്ടത്തില്,കെ.എസ് ജോമോന്,പി.പി രാജേഷ്,വത്സമ്മ ടീച്ചര്‍,ഷാജിനി ചന്ദ്രന് തുടങ്ങിയവരും നേതൃത്വം നല്കി.അടിമാലി, കട്ടപ്പന, പീരുമേട്, മൂന്നാര്‍, എന്നിവിടങ്ങളില്‍ നടന്ന ഘോഷയാത്രയും വന്‍ ജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: