തൊടുപുഴ : തൊടുപുഴ ഫയര്‍ഫോഴ്സിന് ഇല്ലായ്മകളുടേയും വല്ലായ്മകളുടേയും കഥയാണ് പങ്കുവയ്ക്കാനുള്ളത്. ജീവന് കയ്യില്‍പിടിച്ചാണ് തകര്‍ന്നുവീഴാറായ കെട്ടിടത്തിനകത്ത് ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത്.ഫിറ്റ്നസ് ഇല്ലാത്ത പഴക്കം ചെന്ന കെട്ടിടത്തില്‍ ജീവന് കയ്യില്‍ പിടിച്ചാണ് ദിനങ്ങള്‍ തള്ളി നീക്കുന്നത്…. തൊടുപുഴ ഫയര്‍ സ്റ്റേഷനിലെ ഇല്ലായ്മകള്‍ പറഞ്ഞു തുടങ്ങിയപ്പോഴേ ജീവനക്കാര്‍ക്ക് രോഷം അടക്കാനായില്ല. സ്ഥല പരിമിതിയെക്കുറിച്ചാണ് ജീവനക്കാര്‍ പറഞ്ഞ് തുടങ്ങിയതെങ്കിലും ജീവനക്കാരുടെ കുറവ് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. ഇരുപത്തിനാല് ഫയര്മാന്മാര് വേണ്ടിടത്ത് കേവലം എട്ടുപേരാണുള്ളത്. പതിനാറ് ഫയര്മാന്മാര് വേക്കന്റാണ്. ഏഴ് ഹോം ഗാര്‍ഡുമാരെ വച്ചാണ് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നത്. നാല് ലീഡിംങ് ഫയര്‍മാന്‍മാരാണ് വേണ്ടത്. ഇതില്‍ മൂന്ന് പേരെ ഉള്ളൂ. വിവരളിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമായതിനാല്‍ ഉള്ള ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭത്തില്‍ അവധിയെടുക്കാന്‍ പറ്റുന്നില്ല. രാവും പകലും ജോലി നോക്കേണ്ട സാഹചര്യം കൂടി വരുന്ന സ്ഥിയും ഉണ്ടാകാറുണ്ട്. വെള്ളത്തിലിറങ്ങുന്നതിനായി ഫയര്‍ സ്റ്റേഷനിലുള്ള ഡിങ്കിയെന്ന ഉപകരണം തകരാറിലായിട്ട് നാളുകളായി. ഇത് നന്നാക്കാന്‍ ഉന്നത അധികൃതര്‍ തയ്യാറാകുന്നിമില്ല. പരിമിതിയില്‍ ആടിയുലയുമ്പോഴും കടമ നിറവേറ്റി മുന്നോട്ടുപോകുകയാണ് തൊടുപുഴ ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍. നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: