ഒട്ടനവധി ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകന് പ്രസാദ് നൂറനാട് ഇനി വെള്ളിത്തിരയിലേക്ക്. വീട്ടമ്മ, നൊമ്പരപ്പൂവ്, കൂട്ടുകാരി, ഭാമിനി തോല്‍ക്കാറില്ല, രണ്ടാമതൊരാള്‍ എന്നീ പരമ്പരകള്‍ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രസാദ് നൂറനാടിനെ പ്രിയങ്കരനാക്കി. പിആര്‍ഒ, നിര്‍മാതാവ്, സംവിധായകന് എന്നീ നിലകളിലും പ്രശസ്തനാണ് പ്രസാദ് നൂറനാട്.
ഫെബ്രുവരിയില്‍ ആദ്യചിത്രത്തിന്റെ ചിത്രീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. അളകാപുരി ഫിലിംസിന്റെ ബാനറില്‍ നാഗരാജാണ് ചിത്രം നിര്‍മിക്കുക. പ്രസാദ് നൂറനാടിന്റെ കഥയ്ക്ക് ബാബുജനാര്ദ്ധനന് തിരക്കഥയും സംഭാഷണവുമൊരുക്കും. ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാകുമെന്നും നായകന് പുതുമുഖമായിരിക്കുമെന്നും പ്രസാദ് അറിയിച്ചു.ഉര്‍വശിയെ കേന്ദ്രകഥാപാത്രമാക്കി ആദ്യസിനിമ എടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിര്‍മാതാക്കളുടെ നിസഹകരണത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നെന്നും പ്രസാദ് നൂറനാട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: