മാറുന്ന കാലത്തിനൊപ്പം പിടിച്ചുനില്‍ക്കാനാവാതെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന ഉള്‍നാടന്‍ സിനിമാ തിയറ്ററുകളുടെ ദുരവസ്ഥ പ്രമേയമാക്കി ഒരു മലയാള ചലച്ചിത്രം വരുന്നു; കന്യക ടാക്കീസ്. ദേശീയ ചലച്ചിത്ര പുരസ്കാരം ഉള്‍പ്പെടെ അനവധി ദേശീയ-രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ എ പെസ്റ്ററിങ് ജേണിയുടെ സംവിധായകന് കെ.ആര്. മനോജാണു ചിത്രം ഒരുക്കുന്നത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലെന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുധീര്‍ കരമന തുടങ്ങിയവര്‍ അഭിനയിക്കുന്നു. ടൈറ്റില്‍ ലോഞ്ച് തിരുവനന്ത പുരത്തു നടന്ന ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ നിര്‍വഹിച്ചു.
തിരുവനന്തപുരം, മഹാബലിപുരം, ധനുഷ്കോടി തുടങ്ങിയ ലൊക്കേഷനുകളില്‍ പൂര്‍ത്തീകരിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: