അനില്‍ തോമസ് സംവിധാനം ചെയ്യുന്ന മരം പെയ്യുമ്പോള്‍ എന്ന ചിത്രത്തിലൂടെ മുകേഷ് വീണ്ടും സജീവമാകുന്നു. നാല്പത് വര്‍ഷം മുമ്പ് മുംബൈയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയുള്ളതാണ് ഈ ചിത്രം. അനില്‍ തോമസാണ് ചിത്രത്തിന് വേണ്ടി കഥ രചിച്ചിരിക്കുന്നതും. ക്രൂര മാനഭംഗത്തിന് ഇരയായ ഒരു നേഴ്സ് ദയാവധത്തിന് അപേക്ഷിക്കുന്നതും എന്നാല്‍ ഇന്ത്യയില്‍ ദയാവധം നിരോധിച്ചിരിക്കുന്നതിനാല്‍ അപേക്ഷ നിരസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മരം പെയ്യുമ്പോള്‍ എന്ന ചിത്രത്തിലൂടെ സംവിധായകന് പറയുന്നത്.
വിനീത്, ഇര്‍ഷാദ്, അനുമോള്‍, ഐശ്വര്യ നമ്പ്യാര്‍, ലക്ഷ്മി നായര്‍, സോന നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കെഎസ് ടാക്കീസിന്റെ ബാനറില്‍ കള്ളിയൂര്‍ ശശിയാണ് മരം പെയ്യുമ്പോള്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: