മലയാളികളെ ഏറെ ചിരിപ്പിച്ച ശ്രീനിവാസന് മുകേഷ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഒരിടവേളയ്ക്കു ശേഷം ഇരുവരും ഒന്നുചേരുന്നത്. മുത്താരം കുന്ന് പി.ഒ, ഓടരുതമ്മാവാ ആളറിയാം തുടങ്ങി കഥ പറയുമ്പോള്‍ വരെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന്മാരാണ് മുകേഷും, ശ്രീനിവാസനും.
ലൂമിയര്‍ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി ഇരുവരും ചേര്‍ന്ന് ആരംഭിച്ചിരുന്നു. കഥ പറയുമ്പോള്‍, തട്ടത്തിന് മറയത്ത് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മ്മാണം ലൂമിയര്‍ ഫിലിംസ് ആയിരുന്നു. നടി ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. ദിലീപ് നായകനായ മിസ്റ്റര്‍ മരുമകനാണ് സന്ധ്യാ മോഹന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: