ചെങ്ങന്നൂര്‍: 74 കുപ്പി വിദേശ മദ്യവുമായി വന്ന രണ്ട് സൈനികര്‍ അറസ്റ്റില്‍. കായംകുളം മുതുകുളം സ്വദേശികളായ ജയന്, വിനു എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തിന് ഹിമസാഗര്‍ എക്സ്പ്രസില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജമ്മുവില്‍ ജോലി ചെയ്യുന്ന ഇവര്‍ ഓണാവധിക്ക് നാട്ടിലെ ത്തിയതായിരുന്നു.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മദ്യം കൊണ്ടുവരുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ കണ്ടെടുത്തത്.
പ്രതികളെ കോട്ടയം റെയില്‍വേ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: