കൊച്ചി: ബഌക്ക്മെയിലിംഗ് കേസിലെ പ്രതി ജയചന്ദ്രനെ തെളിവെടുപ്പിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എംഎല്.എ ഹോസ്റ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ തെളിവെടുക്കാനാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നിന്നാണ് കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ബ്ലാക്ക്മെയിലിംഗ് കേസിലെ അഞ്ചാംപ്രതി ജയചന്ദ്രനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരിക്കുന്നത്.
തിരുവനന്തപുരത്ത് ജയചന്ദ്രന് താമസിച്ചിരുന്ന കൈതമുക്കിലെ വസതിയിലും തെളിവെടുപ്പ് നടക്കും. വീട്ടിലും എം.എല്‍.എ ഹോസ്റ്റലിലും ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ രേഖകള്‍ക്കായി തിരച്ചില്‍ നടത്തും. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് കൂടുതല്‍ പരിശോധന നടത്തണമെന്ന അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞദിവസം ജയചന്ദ്രനെ മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഒളിവില്‍ കഴിഞ്ഞിരുന്ന ജയചന്ദ്രനെ തിരുവനന്തപുരത്തുനിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച അന്വേഷണ സംഘം പിടികൂടിയത്.
കേസിലെ മറ്റ് രണ്ട് പ്രതികളായ ബിന്ധ്യക്കും റുക്സാനയ്ക്കുമൊപ്പം തട്ടിപ്പിലും ഗൂഢാലോചനയിലും ജയചന്ദ്രനും പ്രധാന പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: