തിരുവനന്തപുരം : റംസാന്റെ പേരില്‍ സംസ്ഥാനത്തെ ചില കോളേജുകള്‍ക്ക് ഇന്നലെയും അവധി നല്കി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ കോളേജുകളായ യൂണിവേഴ്സിറ്റി കോളേജ്, വിമന്‍സ് കോളേജ് എന്നിവയ്ക്ക് ഇന്നലെ അവധിയായിരുന്നു.
റംസാന്റെ ഔദ്യോഗിക അവധിയായി നിശ്ചയിച്ചിരുന്നത് തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച പിറ കാണാതിരുന്നതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ചയല്ലെന്ന് മുസ്ലിം പണ്ഡിതന്മാര് അറിയിച്ചതിനെത്തുടര്‍ന്ന് അവധി ചൊവ്വാഴ്ചത്തേയ്ക്കും നീട്ടി. ഇക്കാര്യം സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ഇതിനുപുറമെയാണ് ബുധനാഴ്ചയായ ഇന്നലെയും അവധി നല്‍കിയത്. റംസാന്റെ തലേന്നും പിറ്റേന്നും അവധി നല്‍കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇതിനെക്കുറിച്ച് വനിതാ കോളേജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം.
അതേസമയം തലസ്ഥാനത്തെ എയിഡഡ് കോളേജുകള്‍ക്കും സ്കൂളുകള്‍ക്കും ഇന്നലെ അവധിയില്ലായിരുന്നു. മുസ്ലിം രാജ്യങ്ങളില്‍ നോമ്പുകാലം അവധിക്കാലമായിട്ടാണ് കണക്കാക്കുക. കേരളത്തിലും മലബാറിലും ചില പ്രദേശങ്ങളില്‍ ഹോട്ടലുകളും മറ്റും റംസാന് കാലത്ത് തുറക്കാന്‍ അനുവദിക്കാറില്ല.
ഓണത്തിന് കുറഞ്ഞത് മൂന്നു ദിവസം പൊതു അവധി നല്‍കുന്നുണ്ട്. അതേപോലെ റംസാനും അവധി വേണമെന്ന് ചില മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് പിന്തുണ നല്കുന്ന തരത്തിലാണ് ഇന്നലെ കോളേജുകള്‍ക്ക് അവധി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: