ഗാസ: ഇസ്രായേലിന്റെ കനത്ത ബോംബാക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ ഏഴ് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തില്‍ നാല് ഇസ്രായേല്സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം ഹമാസും ഇസ്രായേലും സംയുക്തമായി വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. രക്ഷാസമിതി അടിയന്തിര യോഗം ചേര്‍ന്നാണ് ഇരു വിഭാഗവും നിരുപാധികം വെടിനിര്‍ത്തലിനു തയ്യാറാകണമെന്ന് ആവശ്യമുന്നയിച്ചത്. പാശ്ചാത്യസമ്മര്ദ്ദം മറികടന്നും ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഹമാസിനെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പല്സതീന്‍ കുട്ടികളും നാല് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു. ഇതോടെ മൂന്നാഴ്ചയായി തുടരുന്ന ആക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 1100 ആയി. പ്രത്യാക്രമണത്തില്‍ 53 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു.
ഈദ് ആഘോഷങ്ങള്‍ പ്രമാണിച്ച് കഴിഞ്ഞ ദിവസം 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഐക്യാരാഷ്ട്രസഭ ഇരുകൂട്ടരോടും അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: