കാണ്ഡഹാര്‍: ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ബന്ധു കൊല്ലപ്പെട്ടു. ഹഷ്മത് കര്‍സായി എന്നയാളാണ് മരിച്ചത്.
ഈദ് ആശംസ നേരാനെന്ന വ്യാജേന വീട്ടിലത്തെിയയാള് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് പറഞ്ഞു. ഹഷ്മതിനെ ആലംഗനം ചെയ്തശേഷമായിരുന്നു സ്ഫോടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: