കാമറൂണ്‍ : നൈജീരിയയില്‍ ഇരുനൂറോളം വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ ബോകോ ഹറാം ഭീകരര്‍ കാമറൂണ്‍ ഉപ പ്രധാനമന്ത്രിയുടെ ഭാര്യയെ തട്ടികൊണ്ടുപോയതായി റിപ്പോര്‍ട്ട് . ഞായറാഴ്ച്ച രാവിലെ വടക്കന്‍ കാമറൂണ്ലെ കൊലോഫട്ട നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായും ചിലരെ തട്ടിക്കൊണ്ടുപോയതായും വാര്‍ത്താ വിനിമയ മന്ത്രി ഐസ ടെക്കിറോമ അറിയിച്ചു.
ഉപ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഭവനത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറുള്ള കാമറൂണ്‍ സര്‍ക്കാരിന് ബോക്കോ ഹറാം ഭീകരര്‍ നിരവധി തവണ താക്കീത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: