ജെറുസലേം: ഗാസാ മുനമ്പില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതായി സൂചന. 12 മണിക്കൂര്‍ കരാര്‍ അവസാനിച്ചതിന് പുറകേ ഹമാസ് സൈനികര്‍ ഇരുപത് റോക്കറ്റുകള്‍ തെക്കന്‍ ഇസ്രായേലിലേക്ക് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.
ഗാസാ മുനമ്പില്‍ നിന്നും ഇസ്രായേല്‍ അതിര്ത്തിയിലേക്കുണ്ടായ ഷെല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന് കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ വക്താവ് അറിയിച്ചു. വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി നീട്ടിയതായുളള പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണ വാര്‍ത്തയുണ്ടായത്.
ഇസ്രായേല്‍ ടാങ്കറുകള്‍ ഗാസയില്‍ നിന്നും പിന്‍വലിക്കാതെ തുടര്‍ന്നുള്ള വെടിനിര്‍ത്തലിന് സമ്മതിക്കില്ല എന്ന് ഹമാസ് അറിയിക്കുകയും ചെയ്തു. മൂന്നാഴ്ച കൊണ്ട് 43 ഇസ്രായേല്‍ സൈനികരും ആയിരത്തിലധികം പലസ്തീന്‍കാരുമാണ് ഇസ്രായേലിന്റെ ഗാസ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: