തിരുവനന്തപുരം: കൊച്ചി ഒളികാമറക്കേസിലെ പ്രതി ജയചന്ദ്രനെതിരേ പീഡനക്കേസ്. പൂജപ്പുര നിര്‍ഭയ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. നിര്‍ഭയ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജ് പോലീസാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതിയില്‍ കേസെടുത്തത്.
കാസര്‍കോട് സ്വദേശിനിയാണ് പെണ്‍കുട്ടി. കുടപ്പനക്കുന്നിലെ ഒരു വീട്ടില്‍ വച്ചാണ് തന്നെ ജയചന്ദ്രന് പീഡിപ്പിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡുനിന്നു ജോലി അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴാണു താന്‍ അനാശാസ്യ സംഘത്തിന്റെ വലയില്പ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.
മാധ്യമങ്ങളില്‍ ജയചന്ദ്രന്റെ ചിത്രം കണ്ടാണ് പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: