ലഖ്നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് മരിച്ചു. അഞ്ച് പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം വ്യാപിക്കാതിരിക്കാനായി പോലീസ് കര്‍ഫ്യു പ്രഖ്യാപിച്ചു.
സഹറന്‍പൂരില്‍ ഗുരുദ്വാരയ്ക്ക് സമീപം നടക്കുന്ന നിര്‍മ്മാണ പ്രവര്ത്തനങ്ങളെച്ചൊല്ലിയാണ് ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടായത്. വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. സഹറന്പൂരിനു പുറമെ സംഘര്‍ഷം നിലനില്‍ക്കുന്ന മൊറാദാബാദിലും ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൊറാദാബാദില്‍ നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയ മധുസൂദനന് മിസ്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണി പോലീസ് അഴിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് മൊറാദാബാദില്‍ സംഘര്‍ഷമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനെത്തിയ ബിജെപി പ്രവര്‍ത്തകരെ നേരത്തെ പോലീസ് തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: