സോപാര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് നടന്ന വെടിവയ്പ്പിലാണ് പൊലീസുകാരന് മരിച്ചത്.
പോലീസിനു നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. കഴിഞ്ഞ ദിവസം അനന്ത്നാഗില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തി. പല്ലന്‍വാല സെക്ടറിലാണ് പാകിസ്ഥാന് വെടിവെപ്പ് നടത്തിയത്.
ഇരുപത്തിനാല് മണിക്കൂറിനുള്ള അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന രണ്ടാമത്തെ പ്രകോപനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: