കൊച്ചി: വ്യാജരേഖ ഉണ്ടാക്കി ആലുവ പാറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും സ്ഥിര നിക്ഷേപം പിന്‍വലിച്ചതിന് നടന് ദിലീപിന്റെ സഹോദരന് അനൂപിനെതിരെ കേസ്.
ആറു മാസത്തിനുമുന്പ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റേത് ഉള്‍പ്പെടെ നിരവധികള്‍ രേഖകള്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. റെയ്ഡു നടന്നതിനു തൊട്ടു പിന്നാലെ ബാങ്കിലെത്തിയ അനൂപ് സ്ഥിര നിക്ഷേപ രേഖകള്‍ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതരെ വിശ്വസിപ്പിച്ച് പണം പിന്‍വലിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തിയപ്പോഴാണ് പണം പിന്‍വലിച്ച കാര്യം അറിയുന്നത്. അധികൃതര്‍ സ്ഥിര നിക്ഷേപ രേഖകള്‍ പിടിച്ചെടുത്ത വിവരം ബാങ്കില്‍ നിന്നും ഇയാള്‍ മറച്ചുവക്കുകയായിരുന്നു. തുടര്‍ന്ന് ആദായ നികുതി അധികൃതര്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്കി. ഇതു സംബന്ധിച്ച് കേസെടുക്കാന്‍ ആലുവ പോലീസിന് റൂറല്‍ എസ്പി നിര്‍ദ്ദേശം നല്കി.
ദിലീപിനെയും അനുജന് അനൂപിനെയും പോലീസ് ചോദ്യം ചെയ്യും. ഇതിനിടെ രണ്ടേകാല്‍ കോടി രൂപ നികുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപിനും അനൂപിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ചുമതല അനൂപിനാണ്. പാപ്പി അപ്പച്ചാ ആയിരുന്നു അനൂപ് നിര്‍മ്മിച്ച ആദ്യ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: