തിരുവനന്തപുരം: ബ്ലാക് മെയിലിംഗ് കേസിലെ പ്രതി ജയചന്ദ്രന് എം.എല്‍.എ ഹോസ്റ്റലിനു സമീപത്ത് പിടിയിലായ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്.
സംഭവത്തിലെ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ സ്പീക്കര്‍ ഉന്നതതല അന്വേഷണം നടത്തണം. മുന്‍ എംഎല്‍എയുടെ മുറിയിലെങ്ങനെയാണ് ഒരു ക്രിമിനല്‍ കേസിലെ പ്രതി വന്നതെന്നും കോടിയേരി ചോദിച്ചു.
അതേസമയം ജയചന്ദ്രനെ ഇവന്റ് മാനേജ്മെന്റ് നടത്തുന്നയാളെന്ന നിലയില്‍ മാത്രമാണ് പരിചയമെന്നും ഒരിക്കലും മുറിയെടുത്തു കൊടുത്തിട്ടില്ലെന്നും ശരദ്ചന്ദ്രപ്രസാദ് പ്രതികരിച്ചു.
ചാനലില്‍ കാണുമ്പോള്‍ മാത്രമാണ് ഇയാള്‍ പ്രതിയാണെന്നുള്ള കാര്യം അറിയുന്നതെന്നും ഇതു സംബന്ധിച്ച ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: