ജിദ്ദ: ഗാസ വിഷയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അബ്ദുള്ള രാജാവുമായി കൂടിക്കാഴ്ച നടത്തി. സമാധാന നീക്കങ്ങള്‍ക്ക് സൗദിയുടെ പിന്തുണ കൂടിക്കാഴ്ചക്കിടെ ബാന്‍ കി മൂണ്‍ അഭ്യര്‍ത്ഥിച്ചു.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും കഴിഞ്ഞ ദിവസം അബ്ദുള്ള രാജാവുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഗാസയിലെ പാലസ്തീനുകള്ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം കടുത്തു വരുന്ന സാഹചര്യത്തില്‍ പലസ്തീന് സമാധാന നീക്കങ്ങളുടെ ഭാഗമായാണ് ബാന്‍ കീ മൂണ്‍ സൗദിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: