ജോഹന്നസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും പിന്തള്ളിയാണ് ധോണി ഫോബ്സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. 21 ദശലക്ഷം ഡോളറാണ് ധോണിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം.
ടെന്നീസ് ഇതിഹാസം സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡററും അമേരിക്കയുടെ ഗോള്‍ഫ് സൂപ്പര്‍സ്റ്റാര്‍ ടൈഗര്‍ വുഡ്സുമാണ് ഒന്നാം സ്ഥാനത്ത്. 46 ദശലക്ഷം ഡോളറാണ് ഇരുവരുടെയും വരുമാനം. ബാസ്ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് (27 ദശലക്ഷം ഡോളര്‍), ഗോള്‍ഫ് താരം ഫില്‍ മിക്കല്സണ് (25 ദശലക്ഷം ഡോളര്‍), ടെന്നീസ് താരം മരിയ ഷറപ്പോവ (23 ദശലക്ഷം ഡോളര്‍) എന്നിവരാണ് രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. ട്രാക്കിലെ വിസ്മയമായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് 20 ദശലക്ഷം ഡോളറുമായി ആറാം സ്ഥാനത്താണ്. 13 മില്ല്യണ്‍ ഡോളറുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒമ്പതാം സ്ഥാനത്തും ലയണല്‍ മെസ്സി പത്താം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: