ടെക്സാസ്: ‘ദ പാട്രിയോട്ട്’ സിനിമയിലൂടെ പ്രശസ്തയായ ഹോളിവുഡ് നടി സ്കൈ മക്കൊളിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മക്കൊളിന്റെ അമ്മ ഹെലന് മക്കൊളാണ് ഇക്കാര്യം അറിയിച്ചത്. മരണ കാരണം വ്യക്തമല്ല. ഏറെ നാളായി സ്കൈ അപസ്മാരരോഗത്തിന് ചികിത്സയിലായിരുന്നു.
2012 ല്‍ ഇറങ്ങിയ ‘സിക്ക് ബോയി’യാണ് സ്കൈയുടെ അവസാനചിത്രം. ബാല താരമായി വന്ന് ഹോളിവുഡില്‍ വന്ന സകൈ ഗിബ്സണ് സംവിധാനം ചെയ്ത ദ പാട്രിയോട്ടിലൂടെയാണ് ശ്രദ്ധേയയായത്. ബെഞ്ചമിന്‍ മാര്ട്ടിന് എന്ന സേനാനായകന്റെ മകളായിട്ടാണ് ചിത്രത്തില്‍ സ്കൈ അഭിനയിച്ചിരുന്നത്.
ഹൗസ്, ലോസ്റ്റ്, ട്വന്റി ഫോര്‍ തുടങ്ങിയ ടിവി പരമ്പരകളിലും സ്കൈ വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: