തൊടുപുഴ: ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന ഘടകം ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയിലേക്ക്. സംഘടനയുടെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സംസ്ഥാന തലങ്ങളില്‍ ഏതു മുന്നണിയുമായും ചേര്‍ന്ന് പോകുന്നതിന് തടസ്സമില്ലെന്ന നയമാണ് ഫോര്‍വേഡ് ബ്ലോക്ക് കേരള ഘടകത്തെ ബിജെപിയിലേക്ക് അടുപ്പിച്ചിരിക്കുന്നത്.
ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ ഘടകകക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിനെ കേരളത്തിലെ ഇടതുമുന്നണിയും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നതെന്ന് സംഘടനയുടെ കേരള ഘടകം ജനറല്‍സെക്രട്ടറി അഡ്വ. തങ്കച്ചന് വര്‍ഗ്ഗീസ് പറഞ്ഞു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി അടുത്ത മാസം 10ന് സംസ്ഥാന പ്രതിനിധി സംഘം തൊടുപുഴയില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. 283 പ്രതിനിധികള്‍ കമ്മറ്റിയില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന നേതൃത്വത്തോട് എന്‍ഡിഎയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും ഫോര്‍വേഡ് ബ്ലോക്കിന്റെ നീക്കത്തിന് അനുകൂലമായ സമീപനമാണ് ബിജെപി നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്നും അഡ്വ. തങ്കച്ചന് വര്‍ഗ്ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: