ന്യൂദല്‍ഹി: ദല്‍ഹി മെട്രോ ട്രെയിന്‍ വാതിലടക്കാതെ യാത്രക്കാരുമായി സഞ്ചരിച്ചതിനെ തുടര്‍ന്ന് ഓപ്പറേറ്റര്ക്ക്് സസ്പെന്ഷന്. ഇന്നലെ രാവിലെ സൗത്ത് വെസ്റ്റിലെ ഗുഡ്ഗാവില്‍ നിന്നും യാത്രതിരിച്ച ട്രെയിന്‍ രണ്ടു സ്റ്റേഷനുകള്‍ പിന്നിട്ടിട്ടും വാതില്‍ അടച്ചിരുന്നില്ല. യാത്രക്കാരി ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം വിവാദമായത്. പിന്നീട് അധികൃതര്‍ എത്തി ഗിതോര്നിയില് 15 മിനിട്ടോളം പരിശോധന നടത്തിയതിനു ശേഷമാണ് വിട്ടയച്ചത്. കൂടാതെ ട്രെയിന്‍ ഓപ്പറേറ്ററെ സസ്പെന്‍ഡ്് ചെയ്തു കൊണ്ട് ഡിഎംആര്‍സി ഉത്തരവും ഇറക്കി. എന്നാല്‍ യാതൊരുവിധത്തിലുമുള്ള അപകടവും നാശ നഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്ന് ഡിഎംആര്‍സി വക്താവ് അറിയിച്ചു.
അതിനിടെ മെട്രോയുടെ വാതിലുകള്‍ പലപ്പോഴും സാങ്കേതികമായ പ്രശ്നങ്ങള്‍ മൂലം പലപ്പോഴും അടയുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രതിദിനം 23 ലക്ഷത്തോളം യാത്രക്കാരാണ് ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: