ന്യൂദല്‍ഹി: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന്. കേരളത്തിന് എയിംസ് ഉറപ്പാണെന്നും എല്ലാ മലയാളികള്‍ക്കും സൗകര്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കുമെന്നും ഹര്ഷവര്ദ്ധന് വ്യക്തമാക്കി.
കേരളത്തിന്റെ ശുപാര്‍ശയില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്നും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും ഹര്ഷവര്ദ്ധന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ബജറ്റില്‍ ഇത് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് കേരളം ആശങ്ക അറിയിച്ചത്.
ബംഗാള്‍, ആന്ധ്ര, വിധര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവടങ്ങളിലാണ് അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ആദ്യ ബജറ്റില്‍ എയിംസ് ആശുപത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യമായ ഐഐടി ബജറ്റില്‍ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: