മനില: ഫിലിപ്പിന്‍സില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ജീവന് നഷ്ടപ്പെട്ടത് 38 പേര്‍ക്ക്. മഴക്കാലത്ത് ഒരു തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് ആദ്യമായാണ് ചുഴലിക്കാറ്റ് വീശുന്നത്.
ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പുകളെ വകവയ്ക്കാതിരുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ റിസ്ക്ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് കൗണ്‍സില്‍ ചീഫ് അലക്സാണ്ടര്‍ പാമാ മാധ്യമ പ്രവര്‍ത്തകരോടായി വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പുറത്തു വച്ചാണ് ഏറെ പേരും മരിച്ചത്. മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് ഇവര്‍ മരണപ്പെട്ടത്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ഇപ്പോഴും മൊബൈല്‍ ഫോണുകളും മറ്റും പുന:സ്ഥാപിച്ചിട്ടില്ല. എട്ടോളം പേരെ കാണാതായിട്ടുണ്ട്. പസഫിക്ക് സമുദ്രത്തില്‍ രൂപപ്പെട്ട റമസുന് കൊടുങ്കാറ്റ് പിന്നീട് മനിലയിലേക്ക് നീങ്ങുകയായിരുന്നു. മണിക്കൂറില്‍ 160 കി.മി വേഗതയിലാണ് ഇവിടങ്ങളില്‍ കൊടുങ്കാറ്റ് വീശിയത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ സ്ക്കൂളുകളും സര്‍ക്കാര്‍ ഓഫീസുതകളും അടഞ്ഞു കിടക്കുകയാണ്. സ്റ്റോക്ക് എക്സചേഞ്ചും സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: