ബൂണ്‍: ഇറാഖിലെ മതനേതാക്കളുമായി ജീവനകലയുടെ ആചാര്യന്ശ്രീ ശ്രീ രവിശങ്കര്‍ സമാധാന ചര്‍ച്ച നടത്തി. കലാപകലുഷിതമായ ഇറാഖിലെ മുതിര്‍ന്ന മതനേതാക്കളുമായി അമേരിക്കയില്‍ വച്ചാണ് രവിശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് സമാധാനം ഉറപ്പാക്കുന്നതിനായിരുന്നു ചര്‍ച്ച.
വടക്കന്‍ കരോലിനയിലെ ബ്ലു റിഡ്ജ് മൗണ്ടനില്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ധ്യാനത്തിനിടെയാണ് മതനേതാക്കളുമായി രവിശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. ഇറാഖിലെ സുന്നി നേതാക്കളുമായി രവിശങ്കര്‍ ചര്‍ച്ചയ്ക്ക് പദ്ധതിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച യൂറോപ്പിലേക്ക് യാത്ര നടത്തും. ഇറാഖിലെ എല്ലാ മതനേതാക്കളെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി സമാധാനചര്‍ച്ചയ്ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ സഹായം തേടേണ്ടതുണ്ടെന്നും ചര്‍ച്ചയ്ക്ക് പങ്കാളിത്തം വഹിച്ച ഷിയാ നേതാവ് സയിദ് മുഹമ്മദ് അല്‍ അത്തര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: