യുഎഇ: യുഎഇ യില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരമാവധി ശിക്ഷ നല്കാന് നിയമ നിര്‍മാണം നടത്തുന്നു. ഭീകരവാദത്തിനെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഇതുസംബന്ധിച്ച കരട് നിയമം ഈ മാസം നടക്കുന്ന ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ പരിഗണിക്കും.
ജീവഹാനിയുണ്ടാക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷനല്കുന്നതാവും പുതിയ നിയമം .ഇത് കൂടാതെ പത്തു കോടി ദിര്‍ഹം പിഴ ചുമത്താനും ആലോചനയുണ്ട്. കേസുകള്‍ അതിവേഗ സംവിധാനത്തോടെ വേഗത്തിലാക്കാനും കരട് നിയമത്തില്‍ അനുശാസിക്കുന്നു.
ഭീകരപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഏര്‍പ്പെടല്‍, സാമ്പത്തിക സഹായം ചെയ്യല്‍ എന്നിവ ഗുരുതരമായി കാണും. ആര്‍ട്ടിക്കിള്‍ 70 അനുസരിച്ചാണ് നിയമം. ലെജിസ്ലേറ്റീവ്, ലീഗല്‍ വകുപ്പുകള്‍ കരട് നിയമം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. ഭീകരപ്രവര്ത്തനങ്ങളിലേര്പ്പെടുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കാനും അന്വേഷണ സംഘത്തിന് അനുവാദം നല്‍കുന്നതാണ് നിയമം.
ഭീകരവാദികളുടെ മാനസിക പരിവര്‍ത്തനത്തിനുളള പദ്ധതികളും നിയമത്തിലുണ്ട്.. 2004 മുതല്‍ നിലവിലുളള ഭീകരവിരുദ്ധ നിയമമാണ് യുഎഇയിലുളളത്. ഇത് പരിഷ്കരിച്ചു കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നിയമഭേതഗതിയിലൂടെ ലക്ഷ്യമിടുന്നത്. പണം തട്ടിപ്പിനെതിരെയും ഭീകരപ്രവര്‍ത്തനത്തിനുളള സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിനുമായി കഴിഞ്ഞ ഏപ്രിലില്‍ യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ പുതിയ നിയമം കൊണ്ടു വന്നിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: