വാര്‍സോ: തെക്കന്‍ പോളണ്ടില്‍ വിമാനം തകര്‍ന്ന് 11 പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാരചൂട്ട് ക്ലബില്‍ നിന്നുള്ള വിമാനമാണ് തകര്‍ന്ന് വീണത്. പതിനൊന്ന് പാരചൂട്ട് അഭ്യാസികളും പൈലറ്റുമുള്പ്പെടുന്ന സംഘത്തിന്റെ വിമാനം സെസ്തോചോവയ്ക്കടുത്ത് റുദ്നികിയില് നിന്നാണ് പുറപ്പെട്ടത്.
അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും എന്‍ജിന്റെ തകരാണ് കാരണമെന്നാണ് സൂചന. വിമാനം താഴേയ്ക്ക് വീഴുന്നതിന് മുമ്പായി വിമാന എന്‍ജിനില്‍ നിന്ന് വ്യത്യസ്തമായ ശബ്ദങ്ങള്‍ കേട്ടിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വളരെ താഴ്ന്നാണ് വിമാനം പറന്നതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: