മൊഗദീഷു: സൊമാലിയയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ഉഗ്രസ്ഫോടനവും വെടിവയ്പും. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഈ സമയംഎം.പിമാര്‍ പാര്ലമെന്റിനുള്ളിലായിരുന്നു.
കാര്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സൂചനയുണ്ട്. ആറാഴ്ച മുന്‍പ് അല്‍ ഷബാബ് തീവ്രവാദികള്‍ പാര്‍ലമെന്റ് മന്ദിരം ലക്ഷ്യമാക്കി നടത്തിയ സ്ഫോടനത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടിരുന്നു. ഈ ആഴ്ച ആദ്യം അല്‍ ഷബാബിന്റെ വെടിയേറ്റു മുതിര്‍ന്ന എം.പി അഹമ്മദ് മുഹമൂദ് ഹയ്ദ് കൊല്ലപ്പെട്ടിരുന്നു.
2011ല്‍ മൊഗദീഷുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അല്‍ ഷബാബുകള് നഗരം പിടിച്ചടക്കുന്നതിനു വേണ്ടി സ്ഫോടനങ്ങളും കൂട്ടക്കൊലകളും പതിവാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: