വാഷിംഗ്ടണ്‍: കംഗാരുക്കളെ പറ്റി ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. കംഗാരുക്കള്‍ തങ്ങളുടെ വാല് മുന്‍ കാലുകള്‍ക്കും പിന്കാലുകള്ക്കും പുറമേ അഞ്ചാം കാലായിട്ടാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍.
സിമണ്‍ ഫ്രാസ്റ്റര് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. മറ്റുകാലുകളെക്കാള് കൂടുതലായി കംഗാരുകളുടെ വാല് അതിന് കലൂടുതല് ശക്തി നല്‍കുന്നെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ മാക്സ് ഡോണെലാന് പറയുന്നു.
അതായത് അതേ വേഗതയില്‍ ഒരു മനുഷ്യന് നടക്കുമ്പോള്‍ കാലുകള്‍ക്ക് നല്കുന്ന ശക്തിയേക്കാള്‍ കൂടുതലാണ് വാലു കൊണ്ട് കംഗാരുകള്‍ പ്രയോജനപ്പെടുത്തുന്നത്. മനുഷ്യരുടെ തൊടയെല്ലും പാദവും ചെയ്യുന്ന ജോലിയാണ് കംഗാരുക്കളുടെ വാലും ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: