ബാഗ്ദാദ്: ലോകത്താകമാനം ഖിലാഫത്ത് ഭരണം സ്ഥാപിക്കുന്നതിനായി വിശുദ്ധയുദ്ധം നടത്തണമെന്ന് ഐഎസ്ഐഎല്ലിന്റെ ആഹ്വാനം. കൊളോണിയല്‍ കാലത്തെ അതിര്‍ത്തികള്‍ ഇല്ലാതാക്കി ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നാണ് ഭീകരരുടെ ശബ്ദ സന്ദേശം. ഐഎസ്ഐഎല്‍ നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയാണ് ശബ്ദ സന്ദേശത്തിലൂടെ ലോകത്താകമാനം വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്തത്.
ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, ആല്‍ബേനിയന്‍ തുടങ്ങി അഞ്ച് ഭാഷകളിലാണ് സന്ദേശം പുറത്തുവിട്ടത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് മുതല്‍ മ്യാന്മര് വരെയുള്ള മുസ്ലിംകള് അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പകരം ചോദിക്കുമെന്നും ലോകത്ത് ഖിലാഫത്ത് സ്ഥാപിക്കാന്‍ അണിചേരണമെന്നും സന്ദേശത്തില്‍ പറയുന്നു.
ഭൂമി അള്ളാഹുവിന്റേതാണെന്നും ലോകത്തെവിടെയും മുസ്ലീംഗള്‍ക്ക് ജീവിക്കാമെന്നും പറയുന്ന സന്ദേശം ദേശീയതയും ജനാധിപത്യവും തച്ചുടച്ച് അവയുടെ നീചവശം തുറന്നുകാട്ടുമെന്നും അവകാശപ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച സിറിയയിലെ ആലെപ്പോ മുതല്‍ ഇറാഖിലെ ദിയാല വരെയുള്ള പ്രദേശങ്ങളില്‍ ഖിലാഫത്ത് ഭരണം സ്ഥാപിച്ചതായും അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ഖലീഫയായി പ്രഖ്യാപിച്ചും ഐഎസ്ഐഎല്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: