യാങ്ഗോണ്‍: മ്യാന്മറില് ബുദ്ധമതക്കാരും മുസ്ലീംങ്ങളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടേലയിലാണ് ഇരു മത വിഭാഗക്കാരും തമ്മില്‍ സംഘര്‍ഷം നടന്നത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു.
തുടര്‍ന്നുണ്ടായ കല്ലേറില്‍ ഒരു പോലീസുകാരനും മൂന്ന് ബുദ്ധമതക്കാര്‍ക്കും മുസ്ലീമിനും പരിക്കേറ്റിട്ടുണ്ട്. ഒരു മുസ്ലീം ഉടമസ്ഥതയിലുള്ള കടയിലേക്ക് കല്ലേറ് ഉണ്ടായതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതെന്ന് പോലീസ് പറയുന്നു. 600ലധികം പോലീസുകാരെയാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.
2012 മുതല്‍ ഇങ്ങോട്ട് നടന്ന ഇരു വിഭാഗക്കാരും തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഏകദേശം 200ലധികം പേര് കൊല്ലപ്പെട്ടു. 140,000 പേരാണ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇവിടെ നിന്ന് മാറി താമസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: