ചെന്നൈ: ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത 28 മത്സ്യതൊഴിലാളികളെ മോചിപ്പിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു.
അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് തമിഴ്നാട് സ്വദേശികളായ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് ഇവര്‍ മീന്‍ പിടിച്ചു കൊണ്ടിരുന്നത്. സമുദ്രാതിര്‍ത്തി സംബന്ധിച്ച അവ്യക്തതയാണ് പ്രശ്നങ്ങള്ക്കിടയാക്കുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ജയലളിത ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് ഇവര്‍ മീന്‍ പിടിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജൂണ്‍ 28-നാണ് രാമേശ്വരത്തെ മത്സ്യബന്ധന മേഖലയില്‍ നിന്നും 17 മത്സ്യതൊഴിലാളികളെയും മൂന്നു ബോട്ടുകളും ശ്രീലങ്കന്‍ നാവിക സേന പിടികൂടിയത്. ഇവരെ ഉടന്‍ വിട്ടയക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ മോചിപ്പിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: