റിയാദ്: തന്റെ സര്‍ക്കാര്‍ ഭീകരവാദത്തെ എതിര്‍ക്കുന്നുവെന്നും ജനങ്ങളെ ഭീകരരില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടതൊക്കെ ചെയ്യുമെന്നും സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് വ്യക്തമാക്കി. ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ഭീകരര്‍
അക്രമണങ്ങള്‍ നടത്തി വരുന്ന സാഹചര്യത്തിലാണ് സൗദി രാജാവിന്റെ റംസാന് സന്ദേശം. ഭീകരര്‍ക്ക് പരിഷ്ക്കാരവും ഭീകരവാദവും തമ്മില്‍ വേര്തിരിക്കാനാവുന്നില്ലെന്നും അവരതില്‍ സംശയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷമ ഉയര്‍ത്തിപ്പിടിക്കാനാണ് ഇസ്ലാമിക പഠനങ്ങള്‍ നമ്മേ ഉദ്ബോധിപ്പിക്കുന്നതെന്നും സൗദി രാജാവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: