റാമല്ല: ഇസ്രയേല്‍-പലസ്തീന് സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്ക നിയോഗിച്ച നയതന്ത്രജ്ഞന് മാര്ട്ടിന് ഇന്‍ഡിക് രാജിവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് രാജി. പലസ്തീനിലെ വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായേലും പലസ്തീനും തമ്മിലുളള ബന്ധം വഷളായിരുന്നു.
കഴിഞ്ഞദിവസം ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതിയ പലസ്തീന് സര്‍ക്കാരിനെ അമേരിക്ക അംഗീകരിച്ചപ്പോള്‍ ഇസ്രായേല്‍ അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: