അബുദാബി: അബുദാബി ചേംബര്‍ തെരഞ്ഞെടുപ്പില്‍ ലുലു ഗ്രൂപ്പ് തലവന്‍ യൂസഫ് അലി. എം.എ മൂന്നാമതും ഉജ്ജ്വല വിജയം നേടി. ഹാട്രിക് വിജയത്തില്‍ 1721 വോട്ടു നേടിയ യൂസഫലി മറ്റു വിജയികളേക്കാള്‍ പിന്തുണയില്‍ ഏറെ മുന്നിലായി. 14,555 പേര് വോട്ടുചെയ്ത തെരഞ്ഞെടുപ്പില്‍ നാലുവര്‍ഷ കാലാവധിയുള സമിതിയിലേക്ക് മറ്റു 13 പേര് കൂടി ഡയറക്ടര്‍ ബോര്‍ഡിലേക്ക് വിജയിച്ചിട്ടുണ്ട്. നാലുപാനലായിരുന്നു മത്സരത്തിന്. 70 രാജ്യങ്ങളില്‍നിന്നുള്ളവരാണ് വോട്ടുചെയ്തത്. നാലിടങ്ങളിലാണ് വോട്ടിംഗ് നടന്നത്.
അബുദാബി ചേംബര്‍ മാത്രമാണ് പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ ഡയറക്ടര്‍മാരാകാന്‍ പറ്റുന്ന ഏക സര്‍ക്കാര്‍ സംഘടന. തെരഞ്ഞെടുപ്പു വിജയത്തില്‍ യൂസഫ് അലിയെ യുഎഇ മന്ത്രി ഷേഖ് നഹ്യാന് ബിന്‍ മുബാരക് അല്‍ നഹ്യാന് സര്‍ക്കാരിനും രാജകുടംബത്തിനും വേണ്ടി അനുമോദിച്ചു. അബു ദാബിയിലെ വ്യാപാര സമൂഹം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് യൂസഫ് അലി നന്ദി പ്രകടിപ്പിച്ചു. വിജയം തനിക്ക് നല്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് തികച്ചും ബോധവാനാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: