അബുജ: നൈജീരിയയില്‍ തലസ്ഥാനമായ അബുജയിലുണ്ടായ സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അബുജയിലെ തിരക്കേറിയ വ്യാപാരകേന്ദ്രമായ ബനെക്സ് പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിനു സമീപമാണ് സ്ഫോടനമുണ്ടായത്. ബ്രസീലില്‍ ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന-നൈജീരിയ മത്സരം തുടങ്ങി ഒരു മണിക്കൂറിനുശേഷമാണ് അബുജയില്‍ സ്ഫോടനം നടന്നത്. ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
വടക്കന്‍ നൈജിരിയയില്‍ പ്രത്യേക ഇസ്ലാമിക രാജ്യത്തിനായി പോരാടുന്ന ബൊക്കോഹറാം ഇസ്ലാമിക സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ അബുജയില്‍ ബൊക്കോ ഹറം പോരാളികള്‍ നടത്തിയ സ്ഫോടനത്തില്‍ 70 പേരും മേയില്‍ 19 പേരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: