തൃശൂര്‍: ഗുരുവായൂര്‍ കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം വന്ന കേസില്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും മാഗസിന് ഉപദേശക സമിതിയംഗവുമായ പി.ജി. സുബി ദാസിനെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പദപ്രശ്ന രൂപത്തിലുള്ള ചോദ്യങ്ങളിലാണ് നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം വന്നത്. ഈ കേസില്‍ നേരത്തെ ഒമ്പതു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. വിവാദത്തെ തുടര്‍ന്ന് മാഗസിന് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: